2025ലെ മികച്ച താരം; ബിസിസിഐ പുരസ്‌കാരം സ്വന്തമാക്കി ഗിൽ

ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്നെങ്കിലും 2025ലെ മികച്ച ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐ പുരസ്‌കാരം ശുഭ് മാൻ ഗിൽ സ്വന്തമാക്കി. നിലവിൽ ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിനാണ് ഈ ബഹുമതി ലഭിച്ചത്.

മുൻ ഇന്ത്യൻ വനിതാ ക്യാപ്റ്റനും ഇതിഹാസ താരവുമായ മിതാലി രാജിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകും. അതോടൊപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ക്രിക്കറ്റ് ബോർഡിനുള്ള പുരസ്‌കാരത്തിന് മുംബൈ ക്രിക്കറ്റർ അസോസിയേഷൻ തിരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര പരിമിത ഓവർ മത്സരങ്ങളിൽ മികച്ച ഓൾറൗണ്ടർക്കു നൽകുന്ന ലാല അമർനാഥ് അവാർഡ് ആയുഷിന് ലഭിച്ചു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് ഈ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക.

മറുപടി രേഖപ്പെടുത്തുക