ഫിഫ ലോകകപ്പിനെ അടിസ്ഥാനമാക്കി പുതിയ ഫുട്ബോൾ വീഡിയോ ഗെയിം നെറ്റ്ഫ്ലിക്സിൽ വരുന്നു

ഫിഫയുമായി സഹകരിച്ച് ലോകകപ്പിനെ അടിസ്ഥാനമാക്കി പുതിയ ഫുട്ബോൾ വീഡിയോ ഗെയിം നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഗെയിം വികസിപ്പിക്കുന്നത് വീഡിയോ ഗെയിം സ്ഥാപനം ഡെൽഫി ഇന്ററാക്ടീവ് ആണ്. അടുത്ത വർഷം ജൂണിൽ ഗെയിം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും.

ഈ ഗെയിം, സ്മാർട്ഫോണിനെ കൺട്രോളറായി ഉപയോഗിച്ച്, നെറ്റ്ഫ്ലിക്സ് അക്കൗണ്ട് വഴി ടിവിയിലൂടെ കളിക്കാനാകും. വേഗത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ സുഹൃത്തുക്കളോടൊപ്പം അല്ലെങ്കിൽ ഒറ്റയ്ക്ക് കളിക്കാനും സാധിക്കും. കളിക്കുവാൻ ആവശ്യമായത് നെറ്റ്ഫ്ലിക്സ് അക്കൗണ്ടും ഫോണും മാത്രം.

ഫിഫയും നെറ്റ്ഫ്ലിക്സ് ഗെയിംസും ഡെൽഫി ഇന്ററാക്ടീവും ചേർന്ന് പുതിയ സംരംഭം നടത്തുന്നത് സംബന്ധിച്ച് ഫിഫ പ്രസിഡൻ്റ് ഗിയാനോ ഇൻഫാൻ്റിനോ ഏറെ ആവേശം പ്രകടിപ്പിച്ചു. ഇതിലൂടെ ദശലക്ഷക്കണക്കിന് നെറ്റ്ഫ്ലിക്സ് അംഗങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകളും സിനിമകളും ഫോണുപയോഗിച്ച് നിയന്ത്രിക്കാവുന്ന ഫുട്ബോൾ ഗെയിമുകളും ഒരുമിച്ച് ആസ്വദിക്കാനാകും.

മറുപടി രേഖപ്പെടുത്തുക