ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

Google Company

ദില്ലി: ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 15 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമാണ് കമ്പനി നടത്തുക. ആന്ധ്രപ്രദേശിൽ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാനാണ് ഈ പണം ഉപയോഗിക്കുക.അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്‍റെ എറ്റവും വലിയ എഐ ഹബ്ബാകും ആന്ധ്രയിലേതെന്ന് ഗൂഗിൾ ക്ലൗഡ് വിഭാഗം സിഇഒ തോമസ് കുര്യൻ ദില്ലിയിൽ പറഞ്ഞു. തുറമുഖ നഗരമായ വിശാഖപട്ടണത്തായിരിക്കും ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഗൂഗിൾ സിഇഒ സുന്ദർപിച്ചൈയും പ്രഖ്യാപനത്തിന് ശേഷം ഫോണിൽ സംസാരിച്ചു.

വികസിത ഭാരതമെന്ന ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് ഗൂഗിളിന്റെ നിക്ഷേപമെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു. ലോകോത്തര എഐ സേവനങ്ങൾ ഇന്ത്യയിലേക്കെത്തിക്കാൻ പുതിയ നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് സുന്ദർ പിച്ചൈയും പോസ്റ്റ് ചെയ്തു. എഐ വികസനത്തിനായി സ്ഥാപിക്കുന്ന വമ്പൻ ഡാറ്റാ സെന്ററുകൾക്കായി വലിയ തോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്.

 

മറുപടി രേഖപ്പെടുത്തുക