ആഭ്യന്തര ടൂറിസത്തിൽ റെക്കോർഡ് കുതിപ്പ്; 2025ൽ കേരളം മുന്നേറുന്നു

2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി കേരള ടൂറിസം വകുപ്പ്. ഈ കാലയളവിൽ 1,80,29,553 ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 13.06 ശതമാനം കൂടുതലാണ്.

കോവിഡ് മുൻകാലത്തെ അപേക്ഷിച്ച് 36.75 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്. എല്ലാ ജില്ലകളിലും ആഭ്യന്തര സഞ്ചാരികളുടെ വരവ് ഉയർന്നതായി ടൂറിസം വകുപ്പ് വ്യക്തമാക്കി. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വളർച്ച രേഖപ്പെടുത്തി; ആദ്യ ഒമ്പത് മാസങ്ങളിൽ 5,67,717 വിദേശികൾ കേരളം സന്ദർശിച്ചു, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10.71 ശതമാനം കൂടുതലാണ്.

മറുപടി രേഖപ്പെടുത്തുക