സഞ്ചാർ സാഥി ആപ്പിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തി. ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമല്ലെന്നും, ഉപയോക്താക്കൾക്ക് ആപ്പ് ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആപ്പ് അടിച്ചേൽപ്പിക്കുകയോ നിർബന്ധപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും, അത് ഫോണിൽ നിലനിർത്തണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാകുമെന്നും സിന്ധ്യ വ്യക്തമാക്കി.
മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കുമെന്ന വാർത്തയെ തുടർന്ന് പ്രതിപക്ഷവും നിരവധി പൊതുപ്രവർത്തകരും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കേന്ദ്രം ഔദ്യോഗിക വിശദീകരണവുമായി മുന്നോട്ടുവന്നത്.
