ആന്തൂരിലെ നാമനിർദേശപത്രിക വിവാദം: വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം

കണ്ണൂർ ജില്ലയിലെ ആന്തൂരിലെ നാമനിർദേശപ്പത്രിക വിവാദത്തിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വ്യാജരേഖ തയ്യാറാക്കി പത്രിക സമർപ്പിച്ചവർക്ക് എതിരെ കേസ് എടുക്കണമെന്ന് കെ. കെ. രാഗേഷ് വ്യക്തമാക്കി.

മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസ് വ്യാജരേഖകൾ തയ്യാറാക്കിയതായും കൂത്തുപറമ്പിൽ ബിജെപിയും സമാനമായി വ്യാജരേഖ നൽകിയതായും സിപിഎം ആരോപിച്ചു.

അതേസമയം, ആന്തൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സിപിഎം സ്ഥാനാർഥികൾ കൂടി എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതോടെ അഞ്ചിടങ്ങളിൽ വോട്ടെടുപ്പിന് മുമ്പേ സിപിഎം വിജയം ഉറപ്പിച്ചു. അതേസമയം, സ്ഥാനാർഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി സിപിഎം ഏകാധിപത്യം സ്ഥാപിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക