നിയമം അറിയാത്ത നിയമപാലക; ആർ ശ്രീലേഖയ്ക്കെതിരെ സന്ദീപ് വാര്യർ

ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ശാ​സ്‌​ത​മം​ഗ​ലത്ത് സ്ഥാ​നാ​ർ​ത്ഥി​യായ ബിജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ ആ​ർ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐപിഎ​സ്‌ എന്ന് ചേർത്തതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മീ​ഷ​ൻ വിലക്കിയതോടെ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐ​പിഎ​സ്‌ എന്നെഴുതിയത് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളതോടെ ബാക്കിയായത് ബിജെപിയുടെ നാണക്കേടാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീലേഖ നിയമം അറിയാത്ത നിയമപാലക! അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ നാട് ഭരിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും സന്ദീപ് വാര്യർ എഴുതി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം :

കറുത്ത മഷി: ഐപിഎസ് മാഞ്ഞു, ബാക്കിയായത് ബിജെപിയുടെ നാണക്കേട്.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി ശ്രീലേഖയുടെ പോസ്റ്ററുകൾക്ക് സംഭവിച്ചത് വെറുമൊരു അക്ഷരത്തെറ്റല്ല, ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ്. സംഭവം ലളിതം, നാണക്കേട് വലുത്.

ഒരു മുൻ ഡിജിപി, അവരുടെ പ്രൊമോഷന് വേണ്ടി നിയമം ലംഘിച്ച് ‘IPS’ എന്ന സർവ്വീസ് പദവി പോസ്റ്ററിൽ അച്ചടിക്കുന്നു. രാജ്യത്തെ നിയമങ്ങളെക്കുറിച്ചും, തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത ഒരു പാർട്ടിയാണ് അത് അംഗീകരിച്ച് അടിച്ചുകയറ്റുന്നത്. പരാതി വന്നപ്പോൾ എന്തുണ്ടായി? വരണാധികാരിയുടെ ഉത്തരവ് വന്നു. അഭിമാനത്തോടെ അച്ചടിച്ച ആ ‘ഐ.പി.എസ്’ എന്ന മൂന്നക്ഷരം കറുത്ത മഷി തേച്ച് മായ്ച്ചു കളയേണ്ടി വന്നു.

നിയമം അറിയാത്ത നിയമപാലക.. പോലീസിൽ നിന്ന് വിരമിച്ച ഒരാൾക്ക് തിരഞ്ഞെടുപ്പിൽ പഴയ പദവി ഉപയോഗിക്കാൻ പാടില്ലെന്ന അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ ഈ നാട് ഭരിക്കാൻ ഇറങ്ങിയിരിക്കുന്നത്? ഇതൊരു അബദ്ധമല്ല, വോട്ട് പിടിക്കാനുള്ള വിലകുറഞ്ഞ തന്ത്രമായിരുന്നു. ‘പോലീസ് പവർ’, ‘ഡി.ജി.പി.’ എന്നൊക്കെയുള്ള ‘പകിട്ട്’ കണ്ട് വോട്ട് ചെയ്യാൻ വരുന്നവരെ അവർ ലക്ഷ്യം വെച്ചു..

മറുപടി രേഖപ്പെടുത്തുക