അറസ്റ്റിലേക്ക്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

രാഹുല്‍ മാങ്കൂട്ടിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ അതിജീവിതയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി . ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പെണ്‍കുട്ടി പരാതി കൈമാറിയത്. നിരന്തരം ഭീഷണിപ്പെടുത്തുകയും തനിക്കെതിരെ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

പരാതിയുടെ ഭാഗമായി നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളും പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി അത് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

പരാതി ലഭിച്ചതോടൊപ്പം ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചതായി അറിയുന്നു. രാഹുല്‍ മാങ്കൂട്ടിലിനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിടയുണ്ടെന്നും തുടര്‍ന്ന് അറസ്റ്റ് നടക്കാനിടയുണ്ടെന്നുമുള്ള സൂചനകളും വരുന്നുണ്ട്. .

മറുപടി രേഖപ്പെടുത്തുക