യുവതിയുടെ ലൈംഗികപീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകാൻ ശ്രമിക്കാനുള്ള സാധ്യതയെ മുൻനിർത്തിയാണ് വിമാനത്താവളങ്ങൾ വഴി ശ്രദ്ധ കേന്ദ്രീകരിച്ചത്.
രാഹുൽ രാജ്യത്തിന് പുറത്തേക്ക് പോകാതിരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ ഓഫ് എമിഗ്രേഷനിലേക്ക് കത്ത് കൈമാറുകയും ചെയ്തു.
രാഹുൽ പാലക്കാട് ജില്ലയിൽ തന്നെയുണ്ടെന്ന് പോലീസ് പ്രാഥമികമായി കരുതുന്നുവെങ്കിലും, തമിഴ്‌നാട്ടിലേക്കുള്ള രക്ഷപ്പെടൽ സാധ്യതയും തള്ളിക്കളയുന്നില്ല. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു, അതിനുശേഷമെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. ഇന്ന് രാവിലെ ഏഴരയോടെ ഫോൺ കുറച്ച് നേരം ഓണായെങ്കിലും ഉടൻ തന്നെ വീണ്ടും സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു.
