ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം; വെളിപ്പെടുത്തി സാബു എം ജേക്കബ്

25 പാർട്ടികളുടെ സഖ്യമാണ് ട്വന്റി 20–ക്കെതിരെ ഒരുമിച്ചുവന്നതെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ആരോപിച്ചു. കണ്ണൂർ മാതൃകയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നു എന്നും, എൽഡിഎഫും യുഡിഎഫും ചേർന്നാണ് രംഗത്ത് ഇറങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.

ഈ സഖ്യം മുഴുവൻ ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചതെന്നും കോൺഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജനാണെന്നും സാബു ജേക്കബ് ആരോപിച്ചു.
ട്വന്റി 20–യെ ഇല്ലാതാക്കലാണ് ഇരുവിഭാഗങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സാബു ജേക്കബ് പറഞ്ഞു.

ഹൈക്കോടതി നിർദേശിച്ച ക്യാമറ നിരീക്ഷണം നടപ്പാക്കാതെ ക്യാമറ കൈകാര്യം ചെയ്യേണ്ടവർക്കുള്ള പാസ് നൽകാതെയും തെരഞ്ഞെടുപ്പ് ക്രമം തകർക്കാൻ ശ്രമിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെയും പൊലീസിനെയും സ്വാധീനിച്ചതായും അദ്ദേഹം ആരോപിച്ചു.

താൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലേക്ക് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും, വോട്ട് ചെയ്യുന്ന സമയത്തും അതിന് ശേഷം പുറത്ത് എത്തിയപ്പോൾക്കും ബഹളം വെക്കുകയും ചെയ്തുവെന്ന് സാബു ജേക്കബ് പറഞ്ഞു. പാസ് കൈയിൽ എടുത്ത് എത്തിയ മാധ്യമപ്രവർത്തകരെ തന്നെ ആക്രമിക്കാൻ ഒരുക്കിയിരുന്ന സംഘം ആക്രമിച്ചതായും, മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നതുകൊണ്ടാണ് താൻ ആക്രമിക്കപ്പെടാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ് നടത്തിയത്; മറ്റ് ബൂത്തുകളിൽ നിന്ന് പോലും ആളുകൾ എത്തിച്ചേർന്നുവെന്നും തങ്ങളെ ആക്രമിക്കാൻ അവർ സംഘടിച്ചിരുന്നുവെന്നും സാബു ജേക്കബ് ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക