നൈജീരിയയിൽ പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് സ്ത്രീയെ ചുട്ടുകൊന്ന് ജനക്കൂട്ടം

അബുജ: ഇസ്ലാം മതത്തിനെതിരെ ദൈവനിന്ദ നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീയെ ജനക്കൂട്ടം ചുട്ടുകൊന്നതായി പൊലീസ് പറഞ്ഞു. പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് സംഭവം. നൈജറിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാറ്റ്സിനയിൽ താമസിക്കുന്ന അമയേ എന്ന സ്ത്രീയാണ് മരിച്ചത്. കാറ്റ്സിനയിൽ തന്നെ ഹോട്ടൽ നടത്തുന്ന സ്ത്രീയാണ് ഇവരെന്ന് പൊലീസ് വക്താവ് വാസിയു അബിയോഡൺ പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

നൈജർ ഉൾപ്പെടെയുള്ള നൈജീരിയയിലെ 12 മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ സാധാരണ നിയമത്തിനൊപ്പം ശരിയത്ത് നിയമവും അനുസരിക്കുന്നു. ഇത് പ്രകാരം ദൈവനിന്ദയ്ക്ക് വധശിക്ഷയാണ് വിധി. എന്നാൽ പല കേസുകളിലും പ്രതികളെ നിയമനടപടികളിലൂടെ കടന്നുപോകാതെ ജനക്കൂട്ടം കൊലപ്പെടുത്തുന്നുവെന്നും വാസിയു അബിയോഡൺ പറഞ്ഞു.

ഇതിനു മുൻപ്, 2023 ജൂണിൽ വടക്കൻ നഗരമായ സൊകോട്ടോയിൽ ഒരു കശാപ്പുകാരനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയിരുന്നു. ഒരു വർഷം മുമ്പ് ഒരു ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയെ മുസ്ലീം വിദ്യാർത്ഥികൾ കൊലപ്പെടുത്തി. ഈ രണ്ട് കേസിലും ദൈവനിന്ദ ആരോപിച്ചായിരുന്നു കൊലപാതകം. ഇത്തരം ആക്രമണങ്ങൾ അപൂർവമാണെന്നും വാസിയു അബിയോഡൺ പറഞ്ഞു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു