ദിവസവും ഒരു ടേബിൾ സ്പൂൺ എള്ള് കഴിക്കുന്നത് പതിവാക്കൂ, കാരണം

ദിവസവും ഒരു ടേബിൾ സ്പൂൺ എള്ള് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കു‌മെന്ന് പഠനം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമാണ് എള്ള്. എള്ളിൽ കാൽസ്യം പോലുള്ള സുപ്രധാന പോഷകം അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഒരു ടേബിൾ സ്പൂൺ എള്ളിൽ ഏകദേശം 88 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ അസ്ഥികൾ നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും സഹായിക്കുന്നു. കാൽസ്യത്തിന് പുറമേ എള്ളിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു.

കൂടാതെ, എള്ളിൽ ലിഗ്നാനുകളും സെസാമിനും അടങ്ങിയിട്ടുണ്ട്. അസ്ഥി ധാതുവൽക്കരണം മെച്ചപ്പെടുത്തുന്നതിനും കാൽസ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്ന സംയുക്തങ്ങളാണ് ഇവ. ഈ സംയുക്തങ്ങൾ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 

എള്ള് പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട അസ്ഥി ക്ഷതം, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. എള്ളിൽ കാണപ്പെടുന്ന ഫൈബർ വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ബി 6, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഓർമശക്തി കൂട്ടാനും ഇവ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇത് ഗുണകരമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്.

 

 

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു