വെനിസ്വേലയിലെ യുഎസ് നടപടിയിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും തടവിലാക്കിയതിലും കോൺഗ്രസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അമേരിക്ക അവിടെ നടത്തിയ മുഴുവൻ ഓപ്പറേഷനും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു..
കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേശ്, എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത് “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെനിസ്വേലയുമായി ബന്ധപ്പെട്ട യുഎസ് നടപടികളിൽ ഐഎൻസി വളരെ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ സ്ഥിരമായ തത്വങ്ങൾ ഏകപക്ഷീയമായി ലംഘിക്കാൻ കഴിയില്ല.”- അദ്ദേഹം പോസ്റ്റ് ചെയ്തു.
