സ്മാർട്ട്ഫോണുകൾ എയർപ്ലെയിൻ മോഡിലിട്ട് ചാർജ് ചെയ്താൽ ചാർജിങ് വേഗം കുറച്ച് വർധിക്കുമെന്നത് യാഥാർഥ്യമാണ്. എയർപ്ലെയിൻ മോഡ് ഓണാകുമ്പോൾ വൈഫൈ, മൊബൈൽ ഡാറ്റ, ബ്ലൂടൂത്ത് തുടങ്ങിയ കണക്ഷനുകൾ ഓഫ് ആകുന്നതിനാൽ ബാറ്ററി ഉപയോഗം കുറയും. ഇതോടെ ചാർജിങ് കൂടുതൽ കാര്യക്ഷമമാകും.
എന്നാൽ ഇത് വലിയ മാറ്റമുണ്ടാക്കുന്ന ‘മാജിക് ട്രിക്ക്’ അല്ല. ഫോൺ മോഡൽ, ബാറ്ററി നില, ചാർജർ എന്നിവയെ ആശ്രയിച്ച് 4 മുതൽ 15 ശതമാനം വരെ മാത്രമേ വേഗത കൂടൂ. വേഗത്തിൽ ചാർജ് ആവണമെങ്കിൽ നല്ല ഫാസ്റ്റ് ചാർജർ, ഒറിജിനൽ കേബിൾ, വാൾ സോക്കറ്റ് എന്നിവ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
ചുരുക്കത്തിൽ, അടിയന്തിരമായി ചാർജ് വേണമെങ്കിൽ എയർപ്ലെയിൻ മോഡ് സഹായിക്കും; എന്നാൽ മികച്ച ചാർജിങ് അനുഭവത്തിന് ശരിയായ ആക്സസറികൽ ഉപയോഗിക്കുന്നതാണ് നല്ലത്.
