വീട് കയറി പ്രചരണം നടത്തുന്നവർക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കായി സിപിഎം പ്രത്യേക പെരുമാറ്റച്ചട്ടം പുറത്തിറക്കി. ജനങ്ങളുമായി തർക്കത്തിലേർപ്പെടരുതെന്നും, ക്ഷമയോടെയും സൗമ്യതയോടെയും മറുപടി നൽകണമെന്നും പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു.

വീടിനകത്ത് പ്രവേശിച്ചാണ് ജനങ്ങളുമായി സംവദിക്കേണ്ടതെന്നും, ഉയരുന്ന ചോദ്യങ്ങൾക്ക് വിനയപൂർവമായ വിശദീകരണങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. പത്മകുമാറിനെതിരായ വിഷയത്തിൽ ഉചിതമായ സമയത്ത് പാർട്ടി നടപടി സ്വീകരിക്കുമെന്ന നിലപാട് വ്യക്തമാക്കണമെന്നും സർക്കുലറിൽ പറയുന്നു.

ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരായ പാർട്ടിയുടെ വിമർശനങ്ങൾ വിശ്വാസികളെയോ മതവിഭാഗങ്ങളെയോ ലക്ഷ്യമിട്ടതല്ലെന്ന കാര്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തണമെന്നും പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ശാന്തതയും ശിഷ്ടാചാരവും പാലിക്കണമെന്ന് പാർട്ടി നേതൃത്വം ഓർമ്മിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക