ആലപ്പുഴയിലെ ഒരു നിയമസഭാ സീറ്റും ബിജെപിയുമായി വെച്ചുമാറില്ല: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴയിലെ ഒരു നിയമസഭാ സീറ്റും ബിജെപിയുമായി കൈമാറില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കായംകുളത്ത് ബിഡിജെഎസ് സ്ഥാനാർഥികൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 140 സീറ്റുകളിലും മത്സരിക്കാൻ ബിഡിജെഎസ് തയ്യാറാണെങ്കിലും, അത്രയും സീറ്റുകൾ ബിജെപി നൽകില്ലല്ലോയെന്ന് അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.

നിലവിൽ ലഭിച്ച സീറ്റുകളുടെ പട്ടികയെ അടിസ്ഥാനമാക്കി എൻഡിഎയുമായി ചർച്ച നടത്തി ധാരണയിലെത്തുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. തന്നെ മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സ്ഥാനാർഥികളെ ജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തന്നെ അനുവദിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിയും എൻഎസ്എസും ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക