താരിഫുകളേക്കാൾ ഇന്ത്യയെ ബാധിക്കുന്നത് മലിനീകരണം; മുന്നറിയിപ്പുമായി ഗീതാ ഗോപിനാഥ്

യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തുന്ന താരിഫുകളേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്നത് രാജ്യത്തെ മലിനീകരണമാണെന്ന് ആഗോള സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന ഒരു സെഷനിൽ ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു മുൻ അന്താരാഷ്ട്ര നാണയനിധി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ.

മലിനീകരണം ഇന്ത്യയുടെ സമ്പത്തിനെയും മനുഷ്യജീവനുകളെയും വലിയ തോതിൽ ബാധിക്കുന്നുവെന്നും ഇത് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി. ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്സനും എക്സിക്യൂട്ടീവ് എഡിറ്റർ-ഇൻ-ചീഫുമായ അരൂൺ പുരിയാണ് സെഷൻ നിയന്ത്രിച്ചത്.

സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും വ്യാപാരം, താരിഫുകൾ, നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്നതായും മലിനീകരണത്തിന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. “ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മലിനീകരണം. ഇതുവരെ ചുമത്തിയിട്ടുള്ള താരിഫുകൾ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന ബാധയെക്കാൾ ഏറെ വലുതാണ് മലിനീകരണത്തിന്റെ പ്രത്യാഘാതം,” എന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക