സുരേഷ് ഗോപിയുടെ ‘മറ്റേ മോനെ’ പ്രയോഗത്തിൽ വിശദീകരണവുമായി ശോഭാ സുരേന്ദ്രൻ

സുരേഷ് ഗോപിയുടെ വിവാദമായ ‘മറ്റേ മോനെ’ പ്രയോഗവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തി. സുരേഷ് ഗോപി ‘പൊന്നു മോനെ’ എന്നാണ് വിളിച്ചതെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് ശോഭ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കേട്ടിട്ടില്ലെന്നും, രാഷ്ട്രീയക്കാരെപ്പോലെ വാക്കുകളിൽ കൃത്യത പാലിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നത് മറ്റുള്ളവരാണ് വിലയിരുത്തേണ്ടതെന്നും അവർ വ്യക്തമാക്കി.

നിരവധി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും, വാക്കുകളിലല്ല പ്രവർത്തനത്തിലാണു കാര്യമെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. എയിംസ് വിഷയത്തിലും ശോഭ നിലപാട് വ്യക്തമാക്കി. ഉചിതമായ സമയത്ത് കേരളത്തിൽ എയിംസ് വരുമെന്നും, കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നും അവർ പറഞ്ഞു.

കേരളം നിർദ്ദേശിച്ച സ്ഥലങ്ങൾ മാത്രമല്ല, കേന്ദ്രത്തിന്റെ പരിഗണനയിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. എയിംസിനൊപ്പം അതിവേഗ പാതയും കേരളത്തിന് ലഭിക്കുമെന്നും, ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക