ശബരിമലയിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം: തൃപ്തി ദേശായി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എത്ര പുനപരിശോധന ഹർജികൾ വന്നാലും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആക്ടിവിസ്റ്റ് തൃപ്തി ദേശായി വ്യക്തമാക്കി. ആരാധനയ്ക്കുള്ള അവകാശം ഭരണഘടന നൽകുന്നതാണെന്നും, ആർ‍ത്തവത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് സാഹചര്യം മൂലം സംസ്ഥാന സർക്കാർ നിലപാട് മാറ്റരുതെന്നും അവർ കൂട്ടിച്ചേർത്തു.

ഭരണഘടനയെ അടിസ്ഥാനമാക്കിയാണു രാജ്യവും നിയമവും പ്രവർത്തിക്കുന്നതെന്നും, എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും അയ്യപ്പ ഭഗവാനെ ദർശിക്കാനുള്ള അവസരം ഉണ്ടായിരിക്കണമെന്നും അവർ വ്യക്തമാക്കി. താനും ഒരു ഭക്തയാണെന്നും, വിവേചനങ്ങൾക്ക് എതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുമാണ് തന്റെ പോരാട്ടമെന്നും തൃപ്തി ദേശായി പറഞ്ഞു.

പുനപരിശോധന ഹർജികൾ എത്ര തന്നെ വന്നാലും സ്ത്രീകളുടെ അവകാശങ്ങൾ കവരപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. സംസ്ഥാന സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമായി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി എന്നത് ഭരണഘടനാപദവിയാണെന്നും, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്‌ക്കൊപ്പം നിൽക്കുന്നതായി മന്ത്രിമാർ തുറന്നുപറയേണ്ടതുണ്ടെന്നും തൃപ്തി ദേശായി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക