ഭരണപരാജയങ്ങളെ കുറിച്ച് പരാമര്‍ശമില്ലാതെ സിപിഐഎം പരാജയകാരണ വിലയിരുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എം നടത്തിയ ആഭ്യന്തര വിലയിരുത്തലിൽ ശക്തമായ വിമർശനങ്ങളും നിരീക്ഷണങ്ങളും ഉയർന്നുവന്നതായി റിപ്പോർട്ട്.
എന്നാൽ തോൽവിയുടെ പ്രധാന കാരണമായ ഭരണപരാജയങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമായ പരാമർശമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പകരം ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന് അനുകൂലമായി മാറിയതും, പാർട്ടിക്കുള്ളിലെ വിമത പ്രവർത്തനങ്ങളുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി നേരിട്ടതായി വിലയിരുത്തലിൽ പറയുന്നു. ചില നേതാക്കൾ ആസൂത്രിതമായി വിമത നീക്കം നടത്തിയതും, അതാണ് ചില മണ്ഡലങ്ങളിലെ പരാജയത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്. അതേസമയം, സി.പി.എം വോട്ടുകൾ നേരിട്ട് ബിജെപിയിലേക്ക് മാറിയിട്ടില്ലെന്നും സംസ്ഥാന ഘടകം വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളിലെ സാഹചര്യത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എസ്.ഐ.ആർ നടപടികൾ ബിജെപിക്ക് നേട്ടമായതായും, ഭരണവിരുദ്ധ വികാരം അവർ ഫലപ്രദമായി ഉപയോഗിച്ചതായും വിലയിരുത്തുന്നു. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ വീണ്ടും തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസവും ബംഗാൾ ഘടകം പ്രകടിപ്പിക്കുന്നു. പാർട്ടിക്കുള്ളിലെ അസംതൃപ്തിയും, സംഘടനാതലത്തിൽ നടക്കുന്ന വിലയിരുത്തലുകളും വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ നിർണായകമാകുമെന്ന വിലയിരുത്തലിലാണ് നിരീക്ഷകർ.

മറുപടി രേഖപ്പെടുത്തുക