അനുമതിയില്ലാതെ വ്യോമാതിർത്തി കടന്നു; അമേരിക്കൻ ചാരവിമാനങ്ങളെ തടഞ്ഞ് ഓസ്ട്രിയ

തങ്ങളുടെ വ്യോമാതിർത്തിയിൽ അനുമതിയില്ലാതെ പ്രവേശിച്ച അമേരിക്കൻ വ്യോമസേനയുടെ ചാരവിമാനങ്ങളെ തടയാൻ യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി ഓസ്ട്രിയ അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് നടപടി ഉണ്ടായതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

ഓസ്ട്രിയൻ പ്രതിരോധ മന്ത്രാലയ വക്താവ് മൈക്കൽ ബൗറിന്റെ വിവരമനുസരിച്ച്, അപ്പർ ഓസ്ട്രിയയിലെ ടോട്ട്സ് ഗെബിർജ് പർവതനിരകൾക്ക് മുകളിലൂടെ രണ്ട് പിസി-12 ടർബോപ്രോപ്പ് വിമാനങ്ങൾ അനുമതിയില്ലാതെ പറന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് യ്യൊറോഫൈറ്റർ ടൈഫൂൺ യുദ്ധവിമാനങ്ങൾ ഉയർത്തി അവയെ തടഞ്ഞതായി അദ്ദേഹം അറിയിച്ചു. തുടർന്ന് അമേരിക്കൻ വിമാനങ്ങൾ ജർമ്മനിയുടെ ദിശയിലേക്ക് മടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്ന് ഓസ്ട്രിയൻ പ്രതിരോധ വക്താവ് വ്യക്തമാക്കി. അതേസമയം, സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെക്കുറിച്ച് വ്യാപകമായ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

“വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തണോ?” എന്ന ചോദ്യമുയർത്തി പ്രതിരോധ വക്താവ് തന്നെ പ്രതികരിച്ചതും ശ്രദ്ധ നേടി. വ്യോമാതിർത്തി ലംഘനങ്ങൾക്ക് സൈനിക നടപടി മാത്രമല്ല, നിയമപരമായ നടപടികളും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇതിനിടെ, കഴിഞ്ഞ മാസം ഇറാനെതിരായ സംഘർഷവുമായി ബന്ധപ്പെട്ട യുഎസ് ഓവർഫ്ലൈറ്റ് അഭ്യർത്ഥനകൾ ഓസ്ട്രിയ നിരസിച്ചതും, രാജ്യത്തിന്റെ നിഷ്പക്ഷ വിദേശനയം വീണ്ടും അന്താരാഷ്ട്ര ചർച്ചകളിലേക്ക് കൊണ്ടുവന്നിരുന്നു. ഓസ്ട്രിയൻ സർക്കാർ, നാറ്റോ-ബന്ധിത സംഘർഷങ്ങളിൽ നിന്ന് ദൂരം പാലിക്കുന്ന നിലപാട് തുടരുമെന്ന് ആവർത്തിച്ചു.

മറുപടി രേഖപ്പെടുത്തുക