യുവനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഉണ്ടായ വിവാദത്തെ തുടർന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലപാട് തിരുത്തി. നടൻ ദിലീപിനെ പിന്തുണച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്നും അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പറഞ്ഞ കാര്യങ്ങൾ ഭാഗികമായി മാത്രം പ്രചരിപ്പിച്ചതിനാലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും, അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. നീതിന്യായ സംവിധാനത്തെ അപകീർത്തിപ്പെടുത്താനോ തള്ളിപ്പറയാനോ താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും യുഡിഎഫും അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
സർക്കാർ അപ്പീൽ പോകുമെന്ന് പറഞ്ഞ പ്രസ്താവനയിലും അദ്ദേഹം വിശദീകരണം നൽകി. അപ്പീൽ പോവുന്നത് ഒരു “കള്ളക്കളി” എന്നോർത്ത് പറഞ്ഞതല്ല, അപ്പീൽ നടത്തിയതിന് ശേഷം നടിക്ക് നീതി ഉറപ്പാക്കണമെന്നാണ് തന്റെ നിലപാട് എന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
