അടൂരിൽ 2 വിമത സ്ഥാനാർത്ഥികളെ പുറത്താക്കി സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികൾക്കെതിരെ സിപിഐഎം നടപടി സ്വീകരിച്ചു. അടൂർ നഗരസഭയിലെ 24-ാം വാർഡിൽ മത്സരിച്ച വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സുമ സിപിഐഎം അടൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

അതുപോലെ, 22-ാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച ബ്രാഞ്ച് അംഗം ബീനാ ബാബുവിനെയും പുറത്താക്കി. സിപിഐഎം ഏരിയയും ജില്ലാ നേതൃത്വങ്ങളും ഇടപെട്ടിട്ടും ഇരുവരും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറായിരുന്നില്ല.

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 75,632 പേരാണ് മത്സരിക്കുന്നത്. ഇവരിൽ 39,604 സ്ത്രീകളും, 36,027 പുരുഷന്മാരും, ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക