തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുന്നു: കെസി വേണുഗോപാൽ

തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുകയാണ്. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പരിഹാസ്യമാണ്. ഇവരുടെ എല്ലാ നടപടികളും അവരെ വീണ്ടും കുഴിയിലേക്ക് തള്ളിവിടും. ഏതെങ്കിലുമൊരു പാട്ടുകൊണ്ടുമാത്രമാണോ തെരഞ്ഞെടുപ്പില്‍ വിജയിക്കുക?

സോണിയാ ഗാന്ധിയേയും മോദിയേയും പിണറായി വിജയനേയും കുറിച്ച് എന്തെല്ലാം പാട്ടുകള്‍ ഓരോരുത്തര്‍ എഴുതുന്നു. ഭരണപരാജയം വിലയിരുത്താന്‍ പോലും സിപിഎം തുനിയുന്നില്ല. അതില്‍ പോലും സിപിഎമ്മിനും സിപി ഐയും തമ്മില്‍ തര്‍ക്കമാണെന്നും വേണുഗോപാല്‍ പരിഹസിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തില്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഗൗരവകരമായ വിഷയങ്ങളെല്ലാം കോടതിയ്ക്ക് മുന്നില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ പുറത്തുകൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക