രാഹുലിന്റെ മുൻകൂർജാമ്യം തള്ളിയ കോടതിയുത്തരവിൽ നിർണായക വിവരങ്ങൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റസാദ്ധ്യതയുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ ഗുരുതരാവസ്ഥ കൂടുതൽ വ്യക്തമാകുകയാണ്.

കേസിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യം അനുവദിക്കാനുള്ള അധികാരം പ്രയോഗിക്കാനാവില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. പരാതി വൈകി നൽകപ്പെട്ടതിനെ കോടതി ഈ ഘട്ടത്തിൽ ചോദ്യം ചെയ്തിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

രാഹുലിനെതിരായ രണ്ടാമത്തെ കേസിനെ ആദ്യ കേസിലെ ജാമ്യാപേക്ഷയുടെ പരിഗണനയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും, അതിന്റെ അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെന്നും കോടതി സൂചിപ്പിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളും മറ്റ് രേഖകളും പരിശോധിച്ച ശേഷം, യുവതിയുടെ പരാതിക്ക് വിശ്വാസ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന പരാതിക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്,

യുവതി അതിനെ എതിർത്തിരുന്നുവെന്നതിനും തെളിവുകൾ ഉണ്ട്,

രാഹുലുമായുള്ള ഭാവിജീവിതം പ്രതീക്ഷിച്ചിരുന്നുവെന്ന കാര്യമാണ് യുവതി സമ്മർദത്തിന് വഴങ്ങാൻ കാരണമായതായും കോടതി കണ്ടെത്തി.

പ്രതിക്ക് ജാമ്യം നൽകാൻ പാടില്ലെന്നും, സമാന സ്വഭാവമുള്ള കുറ്റങ്ങളിൽ പ്രതിക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളും, തെളിവ് നശിപ്പിക്കാനുള്ള സാധ്യതകളുമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ കോടതി പരിഗണിച്ച ശേഷമാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

മറുപടി രേഖപ്പെടുത്തുക