ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരും; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സജന ബി സാജൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ രംഗത്ത് . സ്ത്രീകളുടെ അഭിമാനത്തെ നിരന്തരം വെല്ലുവിളിക്കാതിരിക്കാൻ പാർട്ടി ജാഗ്രത പുലർത്തണം എന്നും ഇനി ഉണർന്നു നടപടി സ്വീകരിക്കേണ്ട സമയമാണിതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇനിയും താമസിച്ചാൽ പാർട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഇത് നേതൃത്വത്തിനുള്ള ഒരു സൂചനയായി മാത്രമേ കാണാവൂ എന്ന നിർദ്ദേശവും സജന നൽകിയിട്ടുണ്ട്.

സജന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ. സി. വേണുഗോപാൽ, സണ്ണി ജോസഫ്, വി. ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവർക്ക് ടാഗ് ചെയ്തിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായി നിരന്തരമായി ഉയരുന്ന പരാതികളുടെ പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. മുരളീധരനും രമേശ് ചെന്നിത്തലയും അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഈ നീക്കം വേഗത്തിലാകുന്നത്. പാർട്ടിക്കുള്ളിലെ രാഹുലിനെതിരായ അസന്തോഷം കൂടി ശക്തമാകുന്നുവെന്നതാണ് ഇപ്പോഴത്തെ അന്തരീക്ഷം.

മറുപടി രേഖപ്പെടുത്തുക