ശശി തരൂർ നിലപാടുകൾ തിരുവനന്തപുരത്തെ എൻഡിഎ വിജയത്തെ ബാധിച്ചിട്ടില്ല: ദീപാ ദാസ് മുൻഷി

യുഡിഎഫ് നേടിയ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരോടും ജനങ്ങളോടും നന്ദി അറിയിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ശബരിമലയടക്കം നിരവധി വിഷയങ്ങൾ ഒന്നിച്ച് പ്രതിഫലിച്ചതാണ് ഈ വിജയത്തിന് പിന്നിലെന്നും, പിണറായി വിജയൻ സർക്കാരിനോട് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ദീപാദാസ് പറഞ്ഞു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി കൃത്യവും വ്യക്തവുമായ പദ്ധതികൾ തയ്യാറായിട്ടുണ്ടെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടെന്നും, ശശി തരൂരിന്റെ നിലപാടുകൾ എൻഡിഎയുടെ വിജയത്തെ ബാധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക