നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂ; ഇഡിക്കെതിരെ മുഖ്യമന്ത്രി

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസിനെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനം ഉയർത്തി. നോട്ടീസ് അയച്ചാൽ സർക്കാർ ഭയന്ന് കീഴടങ്ങുമെന്നാണോ കരുതുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികൾക്കായി പണം വിനിയോഗിച്ചിട്ടുണ്ടെന്നും ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടീസ് അയച്ചവർ അവരുടെ സ്വസ്ഥതയ്ക്കായി മാത്രം ഇത്തരത്തിൽ പ്രവർത്തിക്കുന്നതാണെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപടി രേഖപ്പെടുത്തുക