ചേർത്തലയിൽ മകളുമായി 27 കാരി 17 കാരനൊപ്പം നാടുവിട്ടു, ബന്ധുവിന് വാട്ട്സാപ്പിൽ മെസേജ്; പിന്നാലെ പോക്സോ കേസിൽ അറസ്റ്റിൽ

ചേർത്തല : ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 27കാരി മക്കളുമൊത്ത് 17 വയസുകാരനുമായി നാടുവിട്ടു. പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇവരെ കണ്ടെത്തിയത് ഫോണിൽ ബന്ധുവിന് വാട്സാപ്പ് മെസേജ് അയച്ചതോടെയാണ്. ആദ്യം ഫോണ്‍ ഓഫ് ചെയ്ത ശേഷമാണ് യുവതി യാത്ര ആരംഭിച്ചത്. ബെംഗളൂരുവിലെത്തിയ ശേഷം ഫോണ്‍ ഓണാക്കി വാട്ട്സ്ആപ്പ് തുറന്നതോടെയാണ് പിടിവീണത്.

വിദ്യാർഥിക്കൊപ്പം ഒന്നിച്ചു ജീവിക്കാനായിട്ടാണ് യുവതി നാട് വിട്ടത്. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ കൊല്ലൂരിൽ നിന്നും പൊലീസ് നാലുപേരെയും കണ്ടെത്തിയത്. സനൂഷയെ പൊലീസ് അപ്പോൾ തന്നെ അറസ്റ്റ് ചെയ്തു. സനൂഷ ഭർത്താവിനെ ഉപേക്ഷിച്ചാണ് മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ആദ്യം ബെംഗളൂരുവിലേക്കാണ് സംഘം എത്തിയത്. പിന്നീട് കൊല്ലൂരിലേക്കായി യാത്ര.

ബെംഗളൂരുവിൽ നിന്നും സംഘത്തെ പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിലെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധിച്ചെത്തിയെങ്കിലും മുങ്ങി. പിന്നീട് യുവതി ഫോണിൽ ബന്ധുവിന് വാട്സാപ്പ് മെസേജ് അയച്ചതോടെയാണ് വിവരം ലഭിച്ചത്.ഇതുപിന്തുടർന്ന് ചേർത്തല പൊലീസ് കൊല്ലൂരിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു