വയനാട് ദുരന്തബാധിതർക്കുള്ള വീട് നിർമിക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വീട് നിർമിക്കാനുള്ള ഭൂമി കോൺഗ്രസ് വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നര ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിന്റെ പേരിലാണു ഭൂമി വാങ്ങിയിരിക്കുന്നത്. ഇതിന് പുറമെ രണ്ട് സ്ഥലങ്ങളിൽ കൂടി ഭൂമി വാങ്ങാൻ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അറിയിച്ചു.

ദുരന്തബാധിതർക്കായുള്ള കെപിസിസിയുടെ ഭവന നിർമാണ പദ്ധതി മുന്നോട്ട് പോകാത്തതിനെ തുടർന്ന് സിപിഐഎം മുൻപ് ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28ന് ഭവന നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കോൺഗ്രസ് എംഎൽഎ ടി. സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വീടുകൾക്കായി ആവശ്യമായ ഭൂമി പോലും കണ്ടെത്തിയിട്ടുണ്ടോയെന്ന സംശയം സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉയർത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക