ആഗോള അയ്യപ്പ സംഗമത്തിനായി വാഗ്ദാനം ചെയ്ത സ്പോൺസർഷിപ്പ് തുക അദാനി ഗ്രൂപ്പ് കൈമാറി. ഒരു കോടി രൂപയാണ് ഗ്രൂപ്പ് ദേവസ്വം ബോർഡിന് നൽകിയത്. ഇതോടെ സംഗമത്തിനായി ലഭിച്ച മൊത്തം സ്പോൺസർഷിപ്പ് തുക നാല് കോടിയായി. ഇനിയും ഒരു കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ, ഉപകരാർ ബില്ലുകൾ സമർപ്പിക്കുന്നതിനായി ട്രിപ്പിള്‍ ഐസിക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകി.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവായി 7.11 കോടി രൂപ സമർപ്പിച്ച നടപടിയെ ന്യായീകരിച്ച് ഊരാളുങ്കലിന് കീഴിലുള്ള ട്രിപ്പിള്‍ ഐസി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്ക് തിങ്കളാഴ്ച കത്ത് നൽകുകയും ചെയ്തു. ഓഡിറ്റർ തങ്ങളുടെ വാദം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് കത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ സമർപ്പിച്ച കണക്കുകൾ Travancore Devaswom Board കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. അനുവദിക്കാനാകുക 4.99 കോടി രൂപ മാത്രമാണെന്നാണ് ബോർഡിന്റെ നിലപാട്. തുക കുറയ്ക്കണമെന്ന ആവശ്യത്തിൽ തുടർചർച്ചകൾ നടത്തുമെന്ന് സ്ഥാപനം അറിയിച്ചു.
