പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ അസന്തോഷം പരസ്യമായി പ്രകടിപ്പിച്ച് ശാസ്തമംഗലം ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ഇന്ന് പുത്തരിക്കണ്ടത്തെ ബിജെപി പൊതുസമ്മേളന വേദിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപത്തേക്ക് പോലും പോകാതെയാണ് ശ്രീലേഖ നിലപാട് വ്യക്തമാക്കിയത്.
വേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മേയർ വി.വി. രാജേഷ്, കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ ഭാഗത്തേക്ക് പോകാതെ മാറിനിന്നു.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാതെയും വേദിയിലെ മറ്റ് നേതാക്കളോടൊപ്പം ചേരാതെയും ശ്രീലേഖ നിലകൊള്ളുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. പരിപാടി അവസാനിച്ച് നേതാക്കൾ ചേർന്ന് പ്രധാനമന്ത്രിയെ യാത്രയാക്കിയിട്ടും, ശ്രീലേഖ തന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നിന്നു. തുടർന്ന്, പ്രധാനമന്ത്രി മടങ്ങുന്നത് നോക്കി നിന്ന ശേഷം എതിർവശത്തുകൂടി വേദി വിട്ടതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
