കേരളം ബിജെപിയെ അംഗീകരിക്കില്ല; വികസനത്തിനാണ് എൽഡിഎഫിന്റെ മുൻഗണന: മുഖ്യമന്ത്രി

ബിജെപിയെ അംഗീകരിക്കുന്ന നാടല്ല കേരളമെന്നും മതനിരപേക്ഷതയെ തകർക്കാനുള്ള ഏതൊരു ശ്രമവും സംസ്ഥാനത്ത് അംഗീകരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എൽഡിഎഫിന്റെ വികസന മുന്നേറ്റത്തിന്റെ വടക്കൻ മേഖല ജാഥ കാസർഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് മുന്നണി അധികാരത്തിൽ വന്നാലും നാടിന്റെ സമഗ്ര വികസനത്തിനാണ് എൽഡിഎഫ് മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം ദേശീയപാതയുടെ വലിയ ഭാഗങ്ങൾ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണെന്നും 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ ഇതൊക്കെ സാധ്യമാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

നാടിനോടുള്ള പ്രതിബദ്ധതയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2016ൽ സംസ്ഥാനത്തെ സ്കൂളുകളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നുവെന്നും ആയിരത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടിയ നിലയിലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതിലൂടെയാണ് വിദ്യാഭ്യാസ മേഖലയെ വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക