തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കി പ്രദർശനം തുടരുന്ന ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’ ഹിന്ദി പതിപ്പ് തിയേറ്ററുകളിലേക്ക്. നാളെ മുതാലാണ് ഹിന്ദി പതിപ്പ് എത്തുന്നത്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 65 കോടിയോളം സ്വന്തമാക്കിയ ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. പാൻ ഇന്ത്യൻ ലെവലിൽ സ്വീകരിക്കപ്പെട്ടതോടെ ഹിന്ദി പതിപ്പ് കൂടി വരുമ്പോൾ കളക്ഷനിലും അതിന്റെ മാറ്റം പ്രതിഫലിക്കുമെന്നുറപ്പാണ്.
The world of Lokah — Chapter One: Chandra, is expanding. Hindi version releases in theatres on September 4th! Book your tickets now ✨#Lokah #TheyLiveAmongUs@DQsWayfarerFilm @PenMovies @dulQuer @dominicarun@NimishRavi@kalyanipriyan@naslen__ @JxBe @chamanchakko… pic.twitter.com/NnH2B6PaQY
— Dulquer Salmaan (@dulQuer) September 2, 2025
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോക. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ ആദ്യമായി ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ്.