മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകസൂചനകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. മുണ്ടങ്ങാമറ്റം സ്വദേശിനിയായ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധനകളും തെളിവെടുപ്പുകളും നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിലുള്ള ഗ്രൗണ്ടിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ഏവിയേഷൻ ബിരുദം പഠിച്ചുവരികയായിരുന്നു പെൺകുട്ടി . ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്, തുടര്‍ന്ന് വ്യാപകമായ തിരച്ചിലിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാക്കി പറയാനാകൂ. ആത്മഹത്യയുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നു.
