എന്‍സിഇആര്‍ടി വിവാദം; പാഠഭാഗം തയാറാക്കിയവരെ കരിക്കുലം സമിതിയില്‍ നിന്ന് പുറത്താക്കാൻ സുപ്രീംകോടതി നിര്‍ദേശം

ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം ഉൾപ്പെടുത്തിയ സംഭവത്തിൽ എൻസിഇആർടിക്കെതിരെ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയിൽ നിന്ന് ഉടൻ പുറത്താക്കാനും എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്താനും കോടതി നിർദേശിച്ചു.

പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവരെ ഭാവിയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന നടപടികളിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എട്ടാം ക്ലാസ് എൻസിഇആർടി പാഠപുസ്തകത്തിലായിരുന്നു ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന പാഠഭാഗം ഉൾപ്പെടുത്തിയിരുന്നത്. ഇതിനിടെ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ എൻസിഇആർടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ആവശ്യമായാൽ കേന്ദ്രം വിദഗ്ധ സമിതിയെ നിയമിക്കുന്നതും സ്വാഗതാർഹമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക