പെരുമ്പളം പാലം ഉദ്ഘാടനം; പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി.സുധാകരൻ

പെരുമ്പളം പാലം ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രി ജി. സുധാകരൻ. ചികിത്സയിൽ കഴിയുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണു അദ്ദേഹത്തിന്റെ വിശദീകരണം. പെരുമ്പളം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിൽ ജി. സുധാകരന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ക്ഷണിച്ചപ്പോഴാണ് പങ്കെടുക്കാൻ കഴിയില്ലെന്ന വിവരം സുധാകരൻ അറിയിച്ചത്. ഇതിനിടെ, ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനുമായി അനുനയ നീക്കം സജീവമാക്കാൻ സിപിഎം ശ്രമം തുടരുകയാണ്.

ഇതു സംബന്ധിച്ച വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. കൂടാതെ, നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്താനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക