തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശ്വേത മേനോനെ പരിഗണിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സെലിബ്രിറ്റികളെ പരിഗണിച്ച് ബിജെപി. നടിയും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാർത്ഥിയായി ഇറക്കാനുള്ള സാധ്യതയും പാർട്ടി പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ശ്വേത മേനോൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മുൻപ് ഗായകൻ മധു ബാലകൃഷ്ണനെയും ഈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. സ്ഥാനാർത്ഥിത്വത്തിനായി ബിജെപി നേതൃത്വം തന്നെ സമീപിച്ചെന്ന കാര്യം മധു ബാലകൃഷ്ണൻ റിപ്പോർട്ടർ ടിവിയോട് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ നിലവിൽ തന്റെ സംഗീതജീവിതത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക