കാനഡയേയും ഗ്രീന്‍ലന്‍ഡിനെയും ഉള്‍പ്പെടുത്തി പുതിയ ഭൂപടം പങ്കുവെച്ച് അമേരിക്ക

കാനഡയെയും ഗ്രീൻലൻഡിനെയും ഉൾപ്പെടുത്തി അമേരിക്കയുടെ പുതിയ ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദം സൃഷ്ടിച്ചു. ആർട്ടിക് ദ്വീപ്, കാനഡ, വെനസ്വേല എന്നിവയെ അമേരിക്കൻ പ്രദേശങ്ങളായി ചിത്രീകരിച്ച് നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യരാജ്യങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയെൻ എന്നിവർ ഓവൽ ഓഫീസിൽ ഇരിക്കുന്നതായും പശ്ചാത്തലത്തിൽ പുതുക്കിയ ഭൂപടം ദൃശ്യമാകുന്നതുമായ ചിത്രമാണ് ട്രംപ് പ്രകോപനപരമായി പങ്കുവെച്ചത്.

https://twitter.com/TrumpTruthOnX/status/2013494238949056956/photo/1

ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റിൽ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരോടൊപ്പം ഗ്രീൻലൻഡിൽ യുഎസ് പതാക ഉയർത്തുന്ന ട്രംപിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന് സമീപമുള്ള ബോർഡിൽ “ഗ്രീൻലൻഡ് – യുഎസ് ടെറിറ്ററി, എസ്റ്റാബ്ലിഷ്ഡ് ഇൻ 2026” എന്നായിരുന്നു എഴുതിയിരുന്നത്.

മറുപടി രേഖപ്പെടുത്തുക