തരൂർ ഇടതുപക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന പ്രചരണം: പ്രതികരിക്കാതെ വി.ഡി. സതീശൻ

ഡോ. ശശി തരൂർ എംപി ഇടതുപക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിക്കാൻ തയ്യാറായില്ല. അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു വ്യവസായിയുമായി ദുബായിൽ തരൂർ ചർച്ച നടത്തിയതായുള്ള പ്രചാരണങ്ങളാണ് വിവാദങ്ങൾക്ക് ആധാരം.

ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ തരൂരിനെ സ്വീകരിക്കാൻ തയ്യാറാണെന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയും ഈ പ്രചാരണങ്ങൾക്ക് ശക്തി നൽകിയിട്ടുണ്ട്. കോൺഗ്രസുമായി അകൽച്ചയിൽ നിൽക്കുന്ന തരൂർ പുതിയ രാഷ്ട്രീയ സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് ഇടതുമുന്നണിയുമായി ബന്ധം പുലർത്തുന്നതെന്ന വിലയിരുത്തലുകളുമുണ്ട്.

നേതൃത്വവുമായി നേരിട്ട് ചർച്ച നടന്നതായി ഇതുവരെ സ്ഥിരീകരണമില്ല. എന്നാൽ എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി ദുബായിലായിരുന്ന തരൂർ, അവിടെ വെച്ച് മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി കൂടിക്കാഴ്ച നടത്തിയതായുള്ള പ്രചരണങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.

മറുപടി രേഖപ്പെടുത്തുക