നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി

തെന്നിന്ത്യൻ നടിഹൻസിക മൊത്വാനിയും വ്യവസായി സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്രാ ഫകുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു.റിപ്പോർട്ടുകൾ പ്രകാരം ഹൻസിക യാതൊരു തരത്തിലുള്ള ജീവനാംശവും ആവശ്യപ്പെട്ടിട്ടില്ല.

പരസ്പരം ഒത്തുചേർന്നു പോകാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചതെന്ന് വിവരം. 2022 ഡിസംബർ 4-നായിരുന്നു ഹൻസികയും സോഹേൽ ഖതൂരിയയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്പൂരിൽ വൻ ആഘോഷങ്ങളോടെയായിരുന്നു വിവാഹം നടന്നത്. ഈ വിവാഹ ചടങ്ങുകൾ ഡിസ്‌നി- ഹോട്ട് സ്റ്റാർ വഴിയും പ്രത്യേക പരിപാടിയായി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

നാലു വർഷത്തോളം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനിടെ കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇരുവരും വേർപിരിയുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതിനുമുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സോഹേൽ ഖതൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യ വിവാഹത്തിന്റെ ആഘോഷങ്ങളിലും ഹൻസിക പങ്കെടുത്തിരുന്നു. എന്നാൽ വിവാഹബന്ധം തകർന്നതിന് താൻ കാരണമല്ലെന്ന് ഹൻസിക മുൻപ് വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക