സംസ്ഥാനത്തെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താന്‍ 10 കോടി വകയിരുത്തി. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപ പ്രഖ്യാപിച്ചു.
കാന്‍സര്‍, ലെപ്രസി, ക്ഷയം തുടങ്ങി രോഗബാധിതരുടെ പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 2000 രൂപയാക്കി. അഡ്വക്കേറ്റ് വെല്‍ഫയര്‍ ഫണ്ട് ഘട്ടം ഘട്ടമായി 20 ലക്ഷമാക്കി ഉയര്‍ത്തും. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സൈബര്‍ വാലിക്കായി 30 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ അധികമായും വകയിരുത്തും.
ഗിഗ് തൊഴിലാളികളുടെ സംരക്ഷണത്തിനായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗിഗ് തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കും. സൗരോര്‍ജ പദ്ധതികള്‍ക്കായി ഓരോ പഞ്ചായത്തുകള്‍ക്ക് ഒരു കോടി വീതവും നല്‍കും.
വ്യവസായ മേഖലയ്ക്ക് 1971 കോടി രൂപ ആകെ വിഹിതമായി പ്രഖ്യാപിച്ചു.MSME മേഖലയ്ക്ക് 310 കോടിചെറുകിട വ്യവസായ മേഖലയിലെ അടിസ്ഥാനവികസനം 39.45 കോടി
KSIDC – 146 കോടികൊല്ലത്തെ വ്യവസായ പാർക്കിന് 10 കോടികൊട്ടാരക്കരയിലെ ഐടി പാർക്കിന് പത്തു കോടി
