നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫിനോട് അധിക സീറ്റ് ആവശ്യപ്പെട്ട് ആർഎംപി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് ഒരു അധിക സീറ്റ് ആവശ്യപ്പെട്ട് ആർഎംപി രംഗത്തെത്തി. നാദാപുരം അല്ലെങ്കിൽ കുന്നംകുളം മണ്ഡലങ്ങളിൽ ഒന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്ന് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും ആർഎംപിക്ക് ശക്തമായ സ്വാധീനമുണ്ടെന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ.

യുഡിഎഫ് നേതൃത്വം ആവശ്യം അംഗീകരിച്ചാൽ, സംസ്ഥാന സെക്രട്ടറി എൻ. വേണു രണ്ടാമത്തെ സീറ്റിൽ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. മുൻപ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലം ആവശ്യപ്പെട്ട് കെ.കെ. രമ രംഗത്തെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരവും പേരാമ്പ്രയും ആർഎംപിക്ക് മികച്ച അടിത്തറയുള്ള മണ്ഡലങ്ങളാണെന്നും, സീറ്റ് പങ്കിടൽ ചർച്ചയിൽ യുഡിഎഫ് ഈ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും രമ വ്യക്തമാക്കിയിരുന്നു.

നിലവിൽ വടകര മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ആർഎംപിക്ക്, മൂന്ന് ജില്ലകളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 32 ജനപ്രതിനിധികളുണ്ട്. ഒഞ്ചിയത്തും ഏറാമലയിലും യുഡിഎഫ് പിന്തുണയോടെ ആർഎംപി ഭരണത്തിലാണ്. കൂടാതെ തൃശൂരിൽ അഞ്ച് അംഗങ്ങളും പാലക്കാട് രണ്ട് അംഗങ്ങളും പാർട്ടിക്കുണ്ട്.

മറുപടി രേഖപ്പെടുത്തുക