കേരളത്തിലെ ബിജെപി നേതാക്കളെ പോലും വിഡ്ഢികളാക്കുന്ന ബജറ്റ്: എംഎ ബേബി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. .ഏറ്റവും വലിയ തട്ടിപ്പ് വിബി ജി റാം ജി പദ്ധതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 ആക്കിയത് , സംസ്ഥാനങ്ങളുടെ സാമ്പത്തിക നില അപകടത്തിലാക്കാൻ വേണ്ടിയാണെന്നും ബേബി വ്യക്തമാക്കി.

മുൻപ് ചെറിയ തുക മാത്രമായി പ്രഖ്യാപിച്ചപ്പോൾ, ഇപ്പോൾ 94,000 കോടി രൂപ പ്രഖ്യാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എയിംസ്, വിഴിഞ്ഞം തുറമുഖം പോലുള്ള പ്രധാന പദ്ധതികൾക്ക് പണം ലഭിച്ചിട്ടില്ല; പകരം ആമ പദ്ധതിക്ക് ധനം മാറ്റിവച്ചുവെച്ചതിലൂടെ കേരളത്തെ അപമാനിച്ചതായും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വാഗ്ദാനപ്രകാരം വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കേരളത്തിലെ ബിജെപി നേതാക്കളെ പോലും വിഡ്ഢികളാക്കുന്ന ബജറ്റാണിതെന്നും എം.എ. ബേബി പറഞ്ഞു.
മോദി, അമിത് ഷാ, നിർമല സീതാരാമൻ എന്നിവരുടെ നടപടി ന്യായീകരിക്കാൻ രാജീവ് ചന്ദ്രശേഖറെ ചുമതലയാക്കി നിയോഗിച്ചിരിക്കുന്നുവെന്നും, സംസ്ഥാനങ്ങൾ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് ആനുപാതികമായി കൂടുതൽ പണം കണ്ടെത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക