കെ. സുധാകരൻ എവിടെ മത്സരിച്ചാലും വിജയിക്കും: എ.കെ. ആന്റണി

കെ. സുധാകരൻ എവിടെ മത്സരിച്ചാലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എ.കെ. ആന്റണി. അടുത്ത നിയമസഭയിൽ സുധാകരന്റെ സാന്നിധ്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ജില്ലയിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പാർട്ടിയെ മുന്നോട്ട് നയിച്ച നേതാവാണ് സുധാകരനെന്നും, അതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം നിയമസഭയിൽ അനിവാര്യമാണെന്നും ആന്റണി കൂട്ടിച്ചേർത്തു.

വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും, പാർട്ടി തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കണമെന്ന് സുധാകരനോട് ആവശ്യപ്പെട്ടതായും ആന്റണി വ്യക്തമാക്കി. എന്തുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും സംഘടനയുടെ തീരുമാനങ്ങൾ അംഗീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചുവെന്നും ആന്റണി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക