ഡൽഹിയിൽ കാണാതാകൽ ആശങ്ക ഉയർത്തുന്നു: 2026 ജനുവരി 27 വരെ 807 പേർ കാണാമറയത്ത്

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 2026 ജനുവരി 27 വരെ 807 പേരെ കാണാതായതായി റിപ്പോർട്ട്. ഇവരിൽ ഏകദേശം 500 പേർ സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി 1 മുതൽ 27 വരെ റിപ്പോർട്ട് ചെയ്ത കാണാതായ കേസുകളിൽ 235 പേരെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ 572 പേരെ ഇനിയും കണ്ടെത്താനാകാതെ തുടരുകയാണ്. കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. ഇതിൽ 48 കുട്ടികളെ കണ്ടെത്തിയെന്നാണ് സംസ്ഥാന പൊലീസ് പറയുന്നത്.

കഴിഞ്ഞ വർഷം മാത്രം നൂറുകണക്കിന് ആളുകളെയാണ് ഡൽഹിയിൽ കാണാതായത്. കഴിഞ്ഞ പതിനൊന്ന് വർഷത്തെ കണക്കുകൾ പ്രകാരം ദില്ലിയിൽ മാത്രം 5,559 കുട്ടികളാണ് കാണാതായത്. ഇവരിൽ ഭൂരിഭാഗത്തിന്റെയും സ്ഥിതിവിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

മിസ്സിങ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന നഗരങ്ങളിൽ ഒന്നായ ഡൽഹിയിൽ, പുതിയ വർഷത്തിൽ പുറത്തുവന്ന കണക്കുകൾ ഗുരുതര ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 2.3 ലക്ഷം പേരെയാണ് കാണാതായത്. ഇതിൽ വെറും 52,000 കേസുകൾ മാത്രമാണ് തീർപ്പാക്കാൻ പൊലീസിന് കഴിഞ്ഞത്. ബാക്കിയുള്ളവർക്കെന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങളില്ല.

മറുപടി രേഖപ്പെടുത്തുക