രമേശ് പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ

പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പിന്തുണയുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. “പിഷാരടി കേരളത്തിന്റെ ഓപ്ഷനാണ്” എന്നാണ് ഷാഫി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നതായും ഷാഫി വിലയിരുത്തി.

പിഷാരടി കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ പാലമാണെന്ന വ്യാഖ്യാനങ്ങൾക്കും ഷാഫി മറുപടി നൽകി. “അത് അങ്ങനെ അല്ല. മുൻപ് ഒരാളെ കുറിച്ചും ഇതുപോലെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിന്റെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം,” എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ബന്ധങ്ങളേക്കാൾ പാർട്ടി താത്പര്യങ്ങളാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ഇപ്പോഴും ആലോചനകൾ നടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനിടെ സന്ദീപ് വാര്യർക്ക് സീറ്റ് ലഭിക്കുമോ എന്ന ചോദ്യത്തിന്, “ഇനിയും പട്ടികകൾ വരാനുണ്ട്” എന്നായിരുന്നു ഷാഫിയുടെ മറുപടി. തുടർ പട്ടികകളിൽ കൂടുതൽ നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

മറുപടി രേഖപ്പെടുത്തുക