സുരേഷ് ഗോപിക്ക് രണ്ടിടത്തും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് സുനിൽ കുമാർ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ടിംഗ് തൃശൂരിലായിരുന്നപ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മറുപടി നൽകേണ്ടതുണ്ടെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായി സ്വന്തം വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും മാറ്റി ചേർത്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തൃശൂരിലെ നെട്ടിശേരിയിൽ സ്ഥിരതാമസമുണ്ടെന്ന് പറഞ്ഞാണ് ലോക്സഭാ തിരഞ്ഞെടുപ്പിനിടെ അവിടെ വോട്ടർ പട്ടികയിൽ പേര് ചേർത്തത്, എന്നാൽ ഇത് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചുള്ള നീക്കമെന്നും സുനിൽകുമാർ പറഞ്ഞു. താൻ ഉന്നയിച്ച ‘വ്യാജ വോട്ട് ചേർത്തു’ എന്ന പരാതിയെ ഇത് സ്ഥിരീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തൃശൂരിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ശാസ്തമംഗലത്ത്—ഇത് എങ്ങനെയാണ് സാധ്യമാകുന്നത്? ഇതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രമന്ത്രിയും വിശദീകരണം നൽകണമെന്നും വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക