ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 പെൻഷൻ കൊടുക്കും എന്ന് പറയുന്നത്: മന്ത്രി കെഎൻ ബാലഗോപാൽ

പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിലെ രാഹുൽ ഗാന്ധിയുടെ 3000 രൂപ പെൻഷൻ “ഗ്യാരണ്ടി” പ്രഖ്യാപനത്തെതിരെ മന്ത്രി കെഎൻ ബാലഗോപാൽ ശക്തമായി വിമർശിച്ചു. 600 രൂപ പെൻഷൻ പോലും നൽകാൻ കഴിയാത്തവർ 3000 രൂപ വാഗ്ദാനം ചെയ്യുന്നത് യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

18 മാസത്തേക്ക് 600 രൂപയുടെ പെൻഷൻ യു.ഡി.എഫ് ഭരണകാലത്ത് കുടിശ്ശികയായിരുന്നു, അതിനാൽ പുതിയ പ്രഖ്യാപനം നടപ്പാകില്ലെന്ന് ജനങ്ങൾക്ക് വ്യക്തമായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ ധനകാര്യ നില മോശമാണെന്ന് പറയുന്നത് പുതിയ കാര്യമല്ല, ഇത് പറയുന്നത് ഇപ്പോൾ യുഡിഎഫിനും വിടി സതീശനും വേണ്ടെന്നും. “ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നവർ 3000 രൂപ പെൻഷൻ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു” എന്നുള്ളത് യാഥാർത്ഥ്യത്തിന് അനുരൂപമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എസ് ആർ ടി സി സൗജന്യ യാത്ര പ്രഖ്യാപനത്തെയും അദ്ദേഹം വിമർശിച്ചു. കട്ടപ്പുറത്ത് ആയിരുന്ന വകുപ്പ് , ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുകയും ചെയ്തത് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ എന്നതാണ് സത്യവുമെന്നു ബാലഗോപാൽ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക