മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു: കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് Kകെ മുരളീധരൻ രംഗത്തെത്തി. ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണമോയെന്ന് ആലോചിക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രി, എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഒരു വ്യക്തിപരമായ വിഷയമല്ലെന്നും, മന്ത്രിയുടെ ഭാര്യയ്ക്കു പോലും സുരക്ഷയില്ലാത്ത അവസ്ഥയാണെന്നുമാണ് മുരളീധരന്റെ ആരോപണം. ഗണേഷിന്റെ ഭാര്യ 112-ൽ വിളിച്ച് പരാതി നൽകിയിരുന്നുവെന്നും, എന്നാൽ പൊലീസ് വീട്ടുകാരിയാണെന്ന് പറഞ്ഞ് മടങ്ങിപ്പോയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളോട് വിഷയം പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി ഇനി കാബിനറ്റിൽ തുടരരുതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഗണേഷിന്റെ ഭാര്യ പരസ്യമായി നടത്തിയ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ തന്നെ ഭർത്താവിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗുരുതരമാണെന്നും ഇത് മന്ത്രിയുടെ തോന്നിവാസമാണെന്നും അദ്ദേഹം വിമർശിച്ചു.

മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്നും പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും, ഇപ്പോൾ അദ്ദേഹം കോൺഗ്രസിൽ ഇല്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഗണേഷ് കുമാറിനെ പോലുള്ള മന്ത്രിമാരെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക